Apr 14, 2022

ഖിറാഅത് മത്സരം സംഘടിപ്പിച്ചു


ചെറുവാടി :
എസ്.കെ.എസ്.എസ്.എഫ്  ചെറുവാടി ക്ലസ്റ്റർ സർഗലയം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖിറാഅത് മത്സരം സംഘടിപ്പിച്ചു.

സമസ്ത മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ മുക്കം വിജയികൾക്ക് ഉപഹാരം നൽകി.

ഹംദാൻ കൊടിയത്തൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് സമസ്ത കോ-ഓർഡിനേഷൻ പ്രസിഡന്റ്  ഉസ്താദ് ടി.എ ഹുസൈൻ ബാഖവി, എസ്.എം.എഫ്  പഞ്ചായത്ത് പ്രസിഡന്റ് കെ.വി  അബ്ദുറഹ്മാൻ സാഹിബ്, ത്വലബ വിങ് കോഴിക്കോട് ജില്ലാ കൺവീനർ ശഫീഖ് അസ്‌ലമി കടലുണ്ടി, എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖലാ പ്രസിഡന്റ് ഷബീർ മുസ്ലിയാർ, എസ്.വൈ.എസ്  പഞ്ചായത്ത്  പ്രസിഡന്റ്  മൊയ്തീൻ പുത്തലത്ത്, എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ പ്രസിഡന്റ് ഷാഫി ചുള്ളിപ്പറമ്പ്, ക്ലസ്റ്റർ ട്രഷറർ റിയാസ് വെസ്റ്റ് കൊടിയത്തൂർ, നിസാം മുസ്‌ലിയാർ, ഷഹനാസ് കാരാളിപറമ്പ്, മുസ്തഫ എസ്.കെ എന്നിവർ സംബന്ധിച്ചു.

ചടങ്ങിന് മുബഷിർ പി.സി പഴംപറമ്പ് സ്വാഗതവും ഷബീൽ വെസ്റ്റ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only