Apr 11, 2022

റോഡ് നിർമാണം പൂർത്തിയായില്ല; കോളജ് വഴിയിൽ ദുരിതയാത്ര


മുക്കം ∙ കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തനം ആരംഭിച്ച ഐഎച്ച്ആർഡി കോളജിലേക്കുള്ള റോഡ് പ്രവൃത്തി പൂർത്തീകരിക്കാത്തതു മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്രാ ദുരിതത്തിൽ.    മുക്കം അടക്കമുള്ള സ്ഥലങ്ങളിൽ നിന്നു കിലോമീറ്ററുകൾ താണ്ടി തോട്ടക്കാട് എത്തിയാലും കോളജിലേക്കുളള വഴിയിൽ പിന്നെയും കഠിന യാത്രയാണ്. മുക്കത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോളജ് കഴി‍ഞ്ഞ മാസം 15നാണ് തോട്ടക്കാട്ടെ സ്വന്തം കെട്ടിടത്തിലേക്കു മാറ്റിയത്. മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കിയെങ്കിലും റോഡ് പ്രവൃത്തി നീളുകയാണ്.

കനത്ത വേനൽ മഴയിൽ റോഡിൽ യാത്ര കൂടുതൽ ദുഷ്കരമായി. ക്വാറി വേസ്റ്റ് ഇട്ടതു മഴയിൽ ഒലിച്ചു പോവുന്ന അവസ്ഥ. റോഡ് വീതി കൂട്ടുന്നതിന് 2 സെന്റ്  വാങ്ങിയെങ്കിലും പ്രവ‍ൃത്തി തുടങ്ങാൻ കഴിയാത്ത അവസ്ഥയാണ്.   ഇപ്പോൾ ഡിഗ്രി പരീക്ഷ നടക്കുന്ന സമയമാണ്. പ്രൈവറ്റ് റജിസ്ട്രേഷൻ ചെയ്ത വിദ്യാർഥികളും പരീക്ഷ എഴുതാൻ ദൂര സ്ഥലത്തു നിന്നു തോട്ടക്കാട്ടെ ഐഎച്ച്ആർഡിയിൽ എത്തുന്നു.ഇവരും ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാൽ കഷ്ടപ്പെടുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only