2020-21 സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് (ആദ്യ റീച്ച് കി.മി 0/000 മുതൽ 2/050 വരെ സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി എങ്ങും എത്താത്തതിനാൽ കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ടെർമിനേറ്റ് ചെയ്തു.എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് RIsk & Cost ൽ ടെർമിനേറ്റ് ചെയ്തത്.
29.07.2021 ൽ കരാറിലേർപ്പെട്ട പദ്ധതിയുടെ നിർമ്മാണ കാലാവധി 6 മാസമായിരുന്നു.നിരന്തരം മീറ്റിംഗും നേരിട്ടും ആവശ്യപ്പെട്ടിട്ടും കരാറുകാരൻ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.ഈ സാഹചര്യത്തിലാണ് കരാറുകാരനെ ടെർമിനേറ്റ് ചെയ്തത്.അവശേഷിക്കുന്ന പ്രവൃത്തി റീടെൻഡർ ക്ഷണിച്ച് നടപ്പിലാക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ റോഡിന്റെ രണ്ടാം റീച്ച് പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
ലിന്റോ ജോസഫ്
എം എൽ എ, തിരുവമ്പാടി
Post a Comment