Apr 29, 2022

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തിൽ അറവുകാരൻ അറസ്റ്റിൽ




കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തിൽ അറവുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവർത്തിക്കുന്ന കടയിലെ അറവുകാരൻ അയിര കുഴിവിളാകം പുത്തൻവീട്ടിൽ മനു(36) ആണ് അറസ്റ്റിലായത്.

ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാൻ വന്ന യുവാവാണ് ക്രൂര രം​ഗങ്ങൾ മൊബൈലിൽ പകർത്തിയത്. സാധാരണ തല അറുത്ത് കൊന്ന ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാൽ കാമറയിൽ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെയാണ് വിഡിയോയിൽ കാണാനാവുക.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only