ആക്രമണം നടത്തിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും കടിച്ചത്.
മുക്കം കമ്മ്യൂണിററി ഹെല്‍ത്ത് സെന്‍ററിലും താമരശേരി താലൂക്ക് ആശുപത്രിയിലുമാണ് കടിയേറ്റവരെ ചികിത്സിച്ചത്. മാസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വൈകീട്ട് നോര്‍ത്ത് കാരശേരി ഭാഗത്തു കണ്ട നായയെ നാട്ടുകാരാണ് പിന്നീട് തല്ലിക്കൊന്നത്.
Post a Comment