മുക്കം : പന്നിക്കോട് ഹിദായത്തു സ്സ്വിബ് യാൻ മദ്രസ്സ, എസ്. വൈ. എസ്, എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മജ്ലിസ്സുന്നൂറും ഇഫ്താർ സംഗമവും നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഖത്തീബ് അബ്ദുൽ റഊഫ് ബാഖവി അധ്യക്ഷനായി. ഉമ്മർ ദർസിതച്ചെണ്ണ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഷാഫി ഫൈസി, ടി. കെ. അബ്ദുൽ കരീം, ടി. കെ. അബൂബക്കർ, പി. ടി. കുഞ്ഞി രായിൻ,എ. പി. സി. മുഹമ്മദ്, ഡോ. എ. പി. ആരിഫ് അലി, സലാം ഒങ്ങുങ്ങൽ, സി. കെ. അബ്ദുൽ റസാക്, ടി. കെ. അബ്ബാസ്, അഷ്റഫ് പാറക്കണ്ടി, സുബൈർ പി. കെ, ശംസുദ്ധീൻ എ. പി.
ജസ്മൽ പി ടി. മുത്തു താന്നിക്കതൊടി, സലീം,പൊല്കുന്നത്ത് തുടങ്ങിയവർ നേതൃത്വംനൽകി. ഷൗക്കത്ത് പന്നിക്കോട് സ്വാഗതവും എൻ. പി. മെഹബൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment