Apr 10, 2022

ഈ റമദാനിലും ആയിശയുടെ ബിരിയാണി പാവങ്ങള്‍ക്ക് ആശ്വാസമാണ്. കഴിഞ്ഞ മൂന്നാണ്ടുകളായി അജ്മാനിലെ തൊഴിലാളികളുടെ അന്നദാതാവാണ് ആയിശ ഖാന്‍.


ദുബൈ:
ജന്മം കൊണ്ട് ഹൈദരാബാദുകാരിയാണെങ്കിലും മലയാളികളായ ആയിരങ്ങളും മറ്റു ദേശക്കാരും തന്റെ ബിരിയാണി ബെയ്ച്ച്‌ പശിയടക്കുന്നതു കാണുമ്ബോള്‍ ആയിശയുടെ മനസും കണ്ണും തിളങ്ങും. ധര്‍മത്തിന്റെയും സ്നേഹത്തിന്റെയും സ്ഫുരണങ്ങള്‍ മിന്നുന്ന പുണ്യങ്ങളുടെ പൂക്കാലത്ത് തനിക്ക് ഇതിലേറെ ചെയ്യണമായിരുന്നുവെന്നാണവരുടെ ആഗ്രഹം.

ഇത് കംപ്യൂട്ടര്‍ എന്‍ജിനീയറായ ആയിശാഖാന്‍. കഴിവും വൈഭവവും സഹജീവികള്‍ക്ക് കൂടി ഉപകാരപ്പെടണമെന്നാഗ്രഹിച്ച്‌ പുതിയ വഴി ആലോചിച്ചിറങ്ങിയ 46കാരി. കയ്യില്‍ കാശില്ലാത്തതിനാല്‍ ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന ചിന്തയില്‍ നിന്നാണ് ആയിശാഖാന്‍ തന്റെ ഫുഡ് എ.ടി.എം സംരംഭം ആരംഭിച്ചത്. പുറത്ത് 10മുതല്‍ 15 ദിര്‍ഹം വരെ ഈടാക്കി വില്‍ക്കുന്ന ബിരിയാണി കേവലം മൂന്നു ദിര്‍ഹത്തിന് ഈ ഹൈദരാബാദുകാരി നല്‍കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു.

https://chat.whatsapp.com/CbkIsy8HBcxFvCX8xwAdEV

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only