Apr 27, 2022

മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് കരാറുകാരന്റെ അനാസ്ഥ; മന്ത്രിക്ക് നിവേദനം നൽകി


മുക്കം:
കരാറുകാരന്റെ  അനാസ്ഥ മൂലം ഇഴഞ്ഞു നീങ്ങുന്ന തിരുവമ്പാടി മണ്ടാം കടവ് റോഡ് പ്രവൃത്തി യിൽ  അടിയന്തിരമായി  ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തു മന്ത്രി ശ്രീ :മുഹമ്മദ് റിയാസ് നു നിവേദനം നൽകി ..

ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ  ഒപ്പിട്ടു തയ്യാറാക്കിയ നിവേദനം കമ്മിറ്റി കൺവീനറും മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റുമായ  യൂനുസ് മാസ്റ്റർ പുത്തലത് മുക്കത്തു വെച്ച് മന്ത്രിക്ക് കൈമാറി ..

രണ്ട് റീച്ചുകളായി വ്യത്യസ്ത കരാറുകാർ കൈകാര്യം ചെയ്യുന്ന റോഡ് നവീകരണത്തിന്റെ ആദ്യ റീച്ചായ തിരുവമ്പാടി -എസ്റ്റേറ്റ് ഗേറ്റ് ഭാഗം പൂർണ്ണമായും പണി നിലച്ച അവസ്ഥയിലാണ് ..കരാറുകാരനെ മാറ്റിയതായി ഓർഡർ വന്നെങ്കിലും റീടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിച്ചു മഴയ്ക്ക് മുന്‍പ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നതാണ് ആവശ്യം ..

രണ്ടാം റീച്ചായ എസ്റ്റേറ്റ് ഗേറ്റ് -മണ്ടാം കടവ് റോഡ് പണി നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ് ..

2021 ൽ പണി തുടങ്ങിയ റോഡ് പണി എറെ വൈകുന്നതിനാൽ വിദ്യാർത്ഥികളും രോഗികളുമടങ്ങുന്ന യാത്രക്കാർ വലിയ  ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത് ...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only