Apr 29, 2022

മുക്കുപണ്ടം വെച്ച് തട്ടിപ്പ് , കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസ്, സിപിഐഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.


കൊടിയത്തൂർ : ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ  മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലു കുന്നത്തിനെതിരെ ഗ്രാമീണ ബാങ്ക് മാനേജറുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം  പെരുമണ്ണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ എത്തിയ ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാട്ടുമുറിയിലെ വിഷ്ണു കയ്യൂണമ്മലും സഹപ്രവർത്തകൻ മാട്ടുമുറി സ്വദേശി സന്തോഷിനെയും പെരുമണ്ണ  സർവീസ്  സഹകരണബാങ്ക് സെക്രട്ടരിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഈ സംഭവത്തെതുടർന്ന് കൊടിയത്തൂർ ഗ്രാമീൺ ബേങ്കിൽ നടത്തിയ  പരിശോധനയിലാണ് മൂന്നര ലക്ഷം രൂപക്ക് മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയതിന്  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു  പോലുകുന്നത്ത്,ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി  വിഷ്ണു കയ്യൂണമ്മൽ, സന്തോഷ് മാട്ടുമുറി, ഭാര്യ ഷൈനി എന്നിവരുടെ പേരിൽ കൊടിയത്തൂർ ഗ്രാമീണ ബാങ്ക് മാനേജർ  മുക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുക്കം പോലീസ്  കേസ് ചാർജ് ചെയ്തത്.

എന്നാൽ ഇത് ഒതുക്കിത്തീർക്കാൻ യുഡിഎഫും വെൽഫെയർ പാർട്ടിയും നടത്തിയിട്ടുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. 

  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡണ്ടിൻ്റെ പേരിൽ വെച്ച മുക്കുപണ്ടത്തിന് ബേങ്കിലടക്കാനുള്ള മൂന്നര ലക്ഷം രൂപ അടച്ച് കേസിൽ നിന്നും ഊരാനുള്ള ശ്രമവും നടക്കുന്നുണ്ട് .

മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയ  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി വെക്കുക, ഉടനെ അറസ്റ്റ് ചെയ്യുക  എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐഎം കൊടിയത്തൂർ, പന്നിക്കോട് ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ഗ്രാമീണ ബാങ്കിലേക്കും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കും മാർച്ചും ധർണയും നടത്തി.

സിപിഐഎം ഏരിയ കമ്മിറ്റി അംഗം ജോണി ഇടശ്ശേരി മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. ബിനോയ്  ടി ലൂക്കോസ് അധ്യക്ഷത വഹിച്ചു.സി ടി സി അബ്ദുള്ള,കരിം കൊടിയത്തൂർ,എന്നിവർ സംസാരിച്ചു. എൻ രവീന്ദ്രകുമാർ  സ്വാഗതവും നാസർ കൊളായി നന്ദിയും പറഞ്ഞു.

കൊടിയത്തൂർ കോട്ടമ്മലിൽ നിന്നാരംഭിച്ച പ്രകടനത്തിന് കെ പി ചന്ദ്രൻ ,സി ഹരീഷ്, എ പി കബീർ . ഗിരീഷ് കാരക്കുറ്റി, സന്തോഷ് സെബാസ്റ്റ്യൻ,അഖിൽ കണ്ണാംപറമ്പിൽ ,സജിത്ത് എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only