Apr 29, 2022

ദുർഗന്ധം അസഹനീയം അധികൃതർ ഒളിച്ചുകളി അവസാനിപ്പിക്കണം: യൂത്ത് ലീഗ്


താമരശ്ശേരി: താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി,പുതുപ്പാടി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് രൂക്ഷമായ ദുർഗന്ധമുണ്ടാക്കുന്ന കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്കരണ ശാലക്കെതിരെയുള്ള ശക്തമായ ജനവികാരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാട് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുന്നറിയിപ്പു നൽകി. കട്ടിപ്പാറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രഷ് കട്ട് എന്ന സ്ഥാപനമാണ് മേൽ പറഞ്ഞ പഞ്ചായത്ത് കളിലെ പ്രദേശവാസികളെ ശ്വാസം മുട്ടിക്കുന്ന ദുർഗന്ധത്തിന് ഉത്തരവാദികളായ സ്ഥാപനം. അറവ് ശാലകളിൽ നിന്ന് ഇവിടേക്ക് അനുവദിച്ചതിലും കൂടുതൽ വൻ തോതിൽ മാലിന്യമെത്തിച്ച് ഇവിടെ വെച്ച് ഇവ സംസ്ക്കരിക്കുമ്പോൾ നാട്ടുകാർക്ക് അനുഭവപ്പെടുന്ന ദുർഗന്ധം അസഹനീയമാണ്. ഇത് സംബന്ധിച്ച് പല തവണ പലരേയും കണ്ട് വിവിധ രാഷ്ട്രീയ കക്ഷികൾ ഈ സ്ഥാപനം അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ അധികാര കേന്ദ്രങ്ങളിലുള്ള സ്ഥാപന മേധാവിയുടെ സ്വാധീനം കൊണ്ട് ഫലമില്ലാതെ പോകുകയായിരുന്നു.
                റംസാൻ മാസത്തിൽ ഇവയുടെ പ്രവർത്തനമാകട്ടെ പൂർവ്വാധികം ശക്തിയോടെയാണ് ഉണ്ടാവുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലായിട്ടും ഒന്നുമറിയില്ലെന്ന മട്ടിലാണ് ഉയർന്ന ഉദ്യോഗസ്ഥ സംഘവും ഭരണക്കാരും ഇത് തുടരുന്ന പക്ഷം വലിയ യുവജന പ്രക്ഷോഭത്തിന് യൂത്ത് ലീഗ് തയ്യാറാവുമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
 യോഗത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു.
        എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ യൂത്ത് ലീഗ് പഞ്ചായത്ത് തല കാംപയിൻ റഫീഖ് കൂടത്തായി ഉദ്ഘാടനം ചെയ്തു. ജന. സിക്രട്ടറി എ.പി സമദ് കോരങ്ങാട് സ്വാഗതവും ട്രഷറർ ഇഖ്ബാൽ പൂക്കോട് നന്ദിയും പറഞ്ഞു. ഭാരവാഹികളായ നിയാസ് ഇല്ലിപ്പറമ്പിൽ, വാഹിദ് അണ്ടോണ, ഫസൽ ഈർപോണ, അൽത്താഫ് തച്ചംപൊയിൽ,  ഷഫീഖ് ചുടലമുക്ക്, റിയാസ് കാരാടി, നദീറലി ഒതയോത്ത് സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only