Apr 29, 2022

എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു


എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു. പന്ത്രണ്ടാം വാർഡിൽ വാഴേപ്പറമ്പിൽ ജിനീഷിനാണ് സൂര്യാഘാതമേറ്റത്.

എറണാകുളം ജില്ലയിൽ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തിൽ വെൽഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്. ശരീരത്തിന് പുറത്തെ തൊലികൾ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് തുറസായ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ സമയം താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാൻ കാരണം.

എന്നാൽ ഇന്ന് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകും. നാളെ എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കും.

തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമർദപാത്തിയും കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only