Apr 2, 2022

അൽബിർ കോൺവെക്കേഷനും വിദ്യാർത്ഥി പ്രതിഭകൾക്ക്‌ അവാർഡ്‌ ദാനവും നടത്തി.


ഓമശ്ശേരി:വെളിമണ്ണ മുഹമ്മദിയ്യ അൽ ബിർ ഇസ്‌ലാമിക്‌ പ്രീ സ്കൂൾ കോൺവെക്കേഷൻ സെറിമണിയും വിദ്യാർത്ഥി പ്രതിഭകൾക്കുള്ള അവാർഡ്‌ ദാനവും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.

മാനേജർ എം.സി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.ആസിം വെളിമണ്ണ മുഖ്യാതിഥിയായിരുന്നു.
അൽബിർ സംസ്ഥാനതല വിദ്യാർത്ഥി ടാലന്റ് ടെസ്റ്റിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് റയാനെ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി അനുമോദിച്ചു.ഇക്കഴിഞ്ഞ അധ്യയന വർഷം അൽ ബിർ നടത്തിയ വിവിധ പരിപാടികളിൽ ജേതാക്കളായവർക്കും ഉപഹാരം നൽകി.

സി.ഇബ്രാഹിം മാസ്റ്റർ,ടി.സി ഇസ്മായിൽ,നാസർ ആശാരിക്കൽ,സർത്താജ് അഹമ്മദ് സംസാരിച്ചു.അൽബിർ സെക്രട്ടറി പി.സ്വാലിഹ് സ്വാഗതവും കോർഡിനേറ്റർ സ്വാദിഖ് സ്വാലിഹി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only