കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമീണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പ്. പെരുമണ്ണ ബേങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ എത്തിയ മാട്ടുമുറി സ്വദേശികളായ 2 പേരെ ബേങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഈ സംഭവത്തെ തുടർന്ന് കൊടിയത്തൂർ ഗ്രാമീൺ ബേങ്കിൽ നടത്തിയ പരിശോധനയിലാണ് വിഷ്ണു, ,സന്തോഷ്, ഭാര്യ ഷൈനി,ബാബു പൊലുകുന്ന് എന്നിവരുടെ പേരിൽ മുക്കം പോലീസിൽ പരാതി നൽകിയത്.പോലീസ് കേസ് ചാർജ് ചെയ്തതയാണ് വിവരം.
കൊടിയത്തൂർ വൈസ് പ്രസിഡണ്ടിൻ്റെ പേരിൽ വെച്ച മുക്കുപണ്ടം ബേങ്കിലടക്കാനുള്ള മൂന്നര ലക്ഷം രൂപ അടച്ച് കേസിൽ നിന്നും ഊരാനുള്ള ശ്രമവും നടക്കുന്നുണ്ട് വിഷ്ണു ദളിത് കോൺഗ്രസ്സിൻ്റെ ജില്ലാ സെക്രട്ടറിയാണ്.
Post a Comment