ചെറുവാടി:ചെറുവാടി മില്ലത്ത്മഹലിന്റെ നേതൃത്വത്തിൽ കനിവാട എന്ന പേരിൽ പെരുന്നാൾ കോടി വിതരണം നടത്തി .മില്ലത്ത്മഹൽ ഓഡിറ്റോ റിയത്തിൽ സംഘടിപ്പിച്ച പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് ഉത്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ മില്ലത്ത്മഹൽ ചെയർമാൻ തേലിരി അഹമ്മദ് അധ്യക്ഷത വഹിച്ചു._
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുക്കുന്നത്ത് ,മെമ്പർമാരായ ഫസൽ കൊടിയത്തൂർ,ഫാത്തിമ നാസർ ,സുഹ്റ വെള്ളങ്ങോട്ട്,ടി.ടി അബ്ദുറഹിമാൻ , കെ.വി സലാം മാസ്റ്റർ ,ഇസ്‌മായിൽകുട്ടി മദനി ,തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത് മില്ലത്ത്മഹൽ റിലീഫ് പദ്ധതികളുടെ വിശദീക്കരണം എൻ.കെ അഷ്‌റഫ് നടത്തി .ജനറൽ കൺവീനർ ഹമീദ് കൊന്നാലത്ത് സ്വഗതവും അബ്ബാസ് സി.ടി നന്ദിയും പറഞ്ഞു .
Post a Comment