Apr 21, 2022

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി കെ.രാജൻ.


മുക്കം: ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പു മന്ത്രി കെ.രാജൻ പറഞ്ഞു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി താഴക്കോട് വില്ലേജ്  സംസാരിക്കുകയായിരുന്നു അദ്ദേഹം.60 വർഷമായി കൈവശാവകാശമില്ലാതിരുന്ന 162 ഓളം ആദിവാസി കുടുംബങ്ങൾക്ക് തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ പട്ടയം നൽകാൻ സാധിച്ചതിൻ്റെ ചാരിതാർത്ഥ്യം അദ്ദേഹം പങ്കുവെച്ചു.
  വില്ലേജ് ഓഫീസുകളിലെത്തുന്ന സാധാരണക്കാരൻ്റെ പ്രതീക്ഷകൾ കെടാത്ത വിധം അവരെ പരിഗണിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിന് കോഴിക്കോട് ജില്ലാ കലക്ടർ നരസിംഹുഗാരി ടി.എൽ. റെഡ്ഡി സ്വാഗതം പറഞ്ഞു.

മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, സബ് കളക്ടർ ചെൽസാസിനി, എ.ഡി.എം.  സി മുഹമ്മദ് റഫീഖ്,
 നഗരസഭാ കൗൺസിലർമാരായ അഡ്വ.കെ.പി ചാന്ദ്നി,
വി.കുഞ്ഞൻ മാസ്റ്റർ, പ്രജിത പ്രദീപ്, സത്യനാരായണൻ മാസ്റ്റർ, മുഹമ്മദ് അബ്ദുൾ മജീദ്, റുബീന കെ.കെ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, എന്നിവർ സംബന്ധിച്ചു.
തഹസിൽദാർ എ.എം.പ്രേംലാൽ നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only