Apr 20, 2022

റിപ്പോര്‍ട്ടര്‍ ടിവിക്ക് വാര്‍ത്തകള്‍ നല്‍കുന്നതിന് ഭാഗിക വിലക്കേർപ്പെടുത്തി ഹൈകോടതി


എറണാകുളം:
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് ഭാഗിക വിലക്ക്. കേസിലെ ആറാം പ്രതിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവുമായ സുരാജിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത് എന്നാണ് നിര്‍ദേശം. 

റിപ്പോര്‍ട്ടര്‍ ടിവിക്ക് മാത്രമാണ് ഉത്തരവ് ബാധകമാകുക. മറ്റ് മാധ്യമങ്ങള്‍ക്ക് വിലക്കില്ല ഉദ്യോഗസ്ഥരെ അപായപ്പെടുക്കാന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വിട്ടതിനാണ് നടപടി

ഏപ്രില്‍ 19 മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് സുരാജുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരികയോ, സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുത് എന്നാണ് നിര്‍ദേശം. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രത്യേക വിചാരണ കോടതിയുടെ പരിഗണനയിലുള്ള നടി ആക്രമിക്കപ്പെട്ടെ കേസ്, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന കേസ് എന്നിവ എടുത്ത് പറഞ്ഞാണ് കോടതി വാര്‍ത്തകള്‍ വിലക്കിയിരിക്കുന്നത്
റിപ്പോര്‍ട്ടര്‍ ടിവിക്ക് വാര്‍ത്തകള്‍ നല്‍കുന്നതിന് ഭാഗിക വിലക്കേർപ്പെടുത്തി ഹൈകോടതി

https://chat.whatsapp.com/FiaSA7hDiZXH2jQ1wcYu9p

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only