പാലക്കാട് എലപ്പുളിയില്‍ സുബൈറിനെ വെട്ടിക്കൊന്ന സംഘത്തിലുള്ളവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പിതാവ് അബൂബക്കര്‍. വാഹനം ഇടിച്ച് വീഴ്ത്തി കാറില്‍ നിന്നിറങ്ങിയ രണ്ട് പേരാണ് സുബൈറിനെ വെട്ടിയതെന്നും കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നും അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. ഇതിനിടെ എതിര്‍ഭാഗത്ത് നിന്ന് ബൈക്കിനെ നേര്‍ക്ക് നേരെ വന്ന കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യം ഞാന്‍ തെറിച്ച് വീണു. ഇടിയുടെ ആഘാതത്തില്‍ വണ്ടി മുന്നോട്ട് പോയി. അതിനിടെയാണ് സുബൈര്‍ തെറിച്ച് വീണത്. അവിടെ വച്ചാണ് വെട്ടിയത്. എന്നെ നോക്കി ഒന്നും ചെയ്തില്ല. ആക്രമണ ശേഷം അവര്‍ മറ്റൊരു കാറില്‍ പോയി. രണ്ടുപേരെയാണ് ഞാന്‍ കണ്ടത്. അവര്‍ മുഖംമൂടി ധരിച്ചിട്ടില്ല, കണ്ടാല്‍ തിരിച്ചറിയും. കൈവശം ആയുധങ്ങളുണ്ടായിരുന്നു. ആക്രമിക്കുന്ന ശബ്ദം ഞാന്‍ കിടന്നപ്പോള്‍ കേട്ടിരുന്നു. എന്നാല്‍ വ്യക്തമല്ലായിരുന്നു.''- അബൂബക്കര്‍ പറഞ്ഞു.
Post a Comment