തിരുവമ്പാടി: കൂടരഞ്ഞിയിൽ നാടന്‍ ചാരായവുമായി യുവാവ് തിരുവമ്പാടി പോലീസിൻ്റെ പിടിയിലായി.
ഇന്നലെ വൈകിട്ട് ആറു മണിയോടെ വാഹന പരിശോധനക്കിടെ കൂടരഞ്ഞി അങ്ങാടിയിലെ കുരിശുപള്ളിക്ക് സമീപത്തു നിന്നാണ്
തിരുവമ്പാടി അത്തിപ്പാറ സ്വദേശി വേണ്ടാനത്ത് വീട്ടില്‍ രജീഷിനേ 15 ലിറ്റര്‍ നാടന്‍ ചാരായവുമായി പോലീസ് പിടികൂടിയത്.
മദ്യം കടത്താൻ ഉപയോഗിച്ച KL 71 B 5758 സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു
ചാരായം കൂടരഞ്ഞി അങ്ങാടിയില്‍ വില്‍പ്പനക്കായി എത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ വാറ്റ് പിടികൂടിയിരുന്നു.
വിഷു ഈസ്റ്റര്‍ പ്രമാണിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് വ്യാപക പരിശോധനയാണ് നടത്തി വരുന്നത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.
തിരുവമ്പാടി എസ് ഐ ഹാഷിം.കെ കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ ടി ജദീർ, അനീസ് കെ എം എം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Post a Comment