തിരുവമ്പാടി:ഇന്ധന വിലവർധനക്കെതിരെ എൽഡിഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ധർണ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ്, സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ്,കെ മോഹനൻ മാസ്റ്റർ,ലിന്റോ ജോസഫ് എം എൽ എ,പി. കെ കണ്ണൻ, പി പി ജോയ്, ഇളമന ഹരിദാസൻ, തോമസ് മാസ്റ്റർ,ടാർസൺ ജോസ്, കെ ടി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment