കൊടിയത്തൂർ : 1990ന് ശേഷം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പന്നിക്കോട് പ്രദേശത്ത് നിന്നും യു.ഡി. എഫിന്റെ വൈസ് പ്രസിഡന്റ് ആകുന്ന ആളാണ് ബാബു പൊലുകുന്ന്. ഇടത് കോട്ടയായ പന്നിക്കോട് നിന്ന് 40 വർഷത്തിന് ശേഷം 1 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ചരിത്രത്തിൽ ഇടം നേടിയ വ്യക്തിയാണ് ഇദ്ദേഹം.
മഹാ പ്രസ്ഥാനങ്ങളായ സാക്ഷരത, ജനകീയാസൂത്രണം എന്നിവയുടെ പഞ്ചായത്തിന്റെ അമരക്കാരനും സാമൂഹിക,സാംസ്കാരിക കലാരംഗത്തെ പ്രവർത്തകനും, കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ അടിയുറച്ച് രാഷ്ട്രീയം ജീവനിൽ ചാലിച്ച് അടിപതറാതെയുള്ള പ്രവർത്തനവും രാഷ്ട്രീയം സൗഹാർദ്ദമായി കാണുന്ന വ്യക്തിത്വവുമാണ് ഇദ്ദേഹം.
Post a Comment