Apr 15, 2022

പതിന്നാലുകാരിയെ പീഡിപ്പിച്ച് ആഭരണവുമായി മുങ്ങിയ പ്രതി അറസ്റ്റിൽ


തിരുവമ്പാടി : പതിന്നാലുകാരിയെ പീഡിപ്പിച്ച്
ആഭരണവുമായി മുങ്ങിയ പ്രതി പിടിയിൽ.
തൃശ്ശൂർ മായന്നൂർ സ്വദേശി അറക്കൽ വീട്ടിൽ
മുഹമ്മദ് യാസീനെ(18)യാണ് തിരുവമ്പാടി
പോലീസ് കഴിഞ്ഞദിവസം പുലർച്ചെ
പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽവെച്ച്
അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമം വഴി
പരിചയപ്പെട്ട പെൺകുട്ടിയെ
പീഡിപ്പിച്ചശേഷം അവരുടെ സ്വർണം
കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ
കോഴിക്കോട് പോക്സോ കോടതി റിമാൻഡ്
ചെയ്തു. ഇൻസ്പെക്ടർ കെ. സുമിത്ത്
കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ
സീനിയർ സിവിൽ പോലീസ്
ഓഫീസർമാരായ കെ.എം. അനീസ്, എ.
രാംജിത്ത്, കെ. ഷിനോജ്
എന്നിവരുമുണ്ടായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only