കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തവെ രണ്ടു പേരെ കഞ്ചാവുമായി കോടഞ്ചേരി പോലീസ് പിടികൂടി.
വേഞ്ചേരി,കണ്ണോത്ത് എന്നീ സ്ഥലങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
അടിവാരം സ്വദേശികളായ രജിൻ (18), ആദിൽ റഹ്മാൻ (18) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പിടികൂടിയ കഞ്ചാവ് സ്വന്തം ആവശ്യത്തിനും വില്പനക്കും ആയി സൂക്ഷിച്ചതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
എസ് ഐമാരായ അഭിലാഷ് കെ സി, ബെന്നി സി ജെ, സാജു സി സി, സീനിയർ സി പി ഒ ഡിനോയി മാത്യു, സി പി ഒ സ്മിത്ത് ലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Post a Comment