മുംബൈ: നാലരവയസുകാരിയെ ഒമ്പതുവയസുകാരൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. മഹാരാഷ്‌ട്രയിലെ ഉൽഹാസ് നഗറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുഞ്ഞിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തെന്നാണ് വിവരം. ഏപ്രിൽ മൂന്നിനായിരുന്നു സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
നാലരവയസുകാരിയുടെ അയൽവീട്ടിലെ കുട്ടിയാണ് കുറ്റാരോപിതനായ ഒമ്പത് വയസുകാരൻ. കളിക്കാനെന്ന പേരിൽ കുട്ടിയെ എടുത്തുകൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഉപദ്രവിച്ചുവെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സ്വകാര്യ ഭാഗങ്ങളിൽ വേദനിക്കുന്നുവെന്ന് കുഞ്ഞ് അറിയിച്ചതോടെയാണ് വിവരം പുറത്തായതെന്നും അമ്മ പ്രതികരിച്ചു
Post a Comment