May 7, 2022

കാസർഗോഡ് മാർക്കറ്റിൽ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി


കാസർഗോഡ് മാർക്കറ്റിൽ 200 കിലോ പഴകിയ മൽസ്യം പിടികൂടി. തമിഴ്നാട്ടിൽനിന്ന് എത്തിച്ച ഉപയോഗശൂന്യമായ മൽസ്യമാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസർഗോഡ് നഗരസഭ എന്നിവർ സംയുക്തമായാണ് പുലർച്ചെ മുതൽ പരിശോധന നടത്തിയത്.
(Rotten Fish)

ശീതികരിച്ച വാഹനത്തിൽ കൊണ്ടുവന്ന 50 ബോക്സുകളിൽ എട്ട് ബോക്സ്‌ മൽസ്യമാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇതിൽ കൂടുതലും മത്തിയാണ്. ഉപയോഗശൂന്യമായ മൽസ്യം വിപണനത്തിന് എത്തിച്ചതിന് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only