മുക്കം: ശോച്യാവസ്ഥയിലായ മുക്കംകമ്മ്യൂണിറ്റി ഹെൽത്ത്സെൻ്റർ കിടത്തി ചികിത്സ സൗകര്യത്തോടു കൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാക്കി വികസിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മുക്കം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സി.ടി.വി ഹാളിൽ സജ്ജീകരിച്ച തറോംകണ്ടി രാരിച്ചൻ നഗറിൽ നടന്ന സമ്മേളനം ജില്ല അസി.സെക്രട്ടറി എം.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാഷ് ട്രീയ ധൃവീകരണത്തിനു പകരം വർഗീയ ധൃവീകരണം നടത്തി സംഘർഷവും സംഘട്ടനങ്ങളും സൃഷ്ടിച്ച് ഭരണാധികാരം അരക്കിട്ടുറപ്പിക്കാനുള്ള കപട തന്ത്രങ്ങളാണ് ആർ.എസ്.എസും ബി ജെ.പി.യും പയറ്റുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഈ കപടതന്ത്രത്തിൻ്റെ ഭാഗമാണ് ചരിത്ര സ്മാരകങ്ങൾ ക്ഷേത്രങ്ങളാണെന്ന അവകാശവാദവും അവിടെ ആരാധന അനുവദിക്കണമെന്ന ആവശ്യവുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പാർട്ടി പ്രവർത്തകൻ മുക്കംബാലകൃഷ്ണൻ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ ജില്ല എക്സിക്യുട്ടീവ് അംഗം പി.കെ.കണ്ണൻ, തിരുവമ്പാടി നിയോജക മണ്ഡലം സെകട്ടറി കെ.മോഹനൻമാസ്റ്റർ, അസി.സെക്രട്ടറി കെ.എം.അബ്ദുറഹിമാൻ,
എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ, മഹിള സംഘം മണ്ഡലം സെക്രട്ടറി പി.സൗദാമിനി ടീച്ചർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് പി.കെ.രതീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിഇ.കെ.
വിബീഷ്, അസി.സെക്രട്ടറി വി.ശിവദാസൻ, ചന്ദ്രൻ വട്ടോളി, ടി.അലവി, പി.കെ.സീഷ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.കെ.വിബിഷ് (സെക്രട്ടറി), വി.ശിവദാസൻ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment