May 19, 2022

ഇൻഫോപാർക്ക് പരിസരത്ത് ലഹരി വിൽപന; മൂന്ന് പേർ അറസ്റ്റിൽ


കൊച്ചി: ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തിയ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ള ജോലിക്കാര്‍ക്കും രാസലഹരി വിറ്റ സംഘമാണ് പിടിയിലായത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാന്‍സാഫിന്റെയും ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെയും പിടിയിലായത്.

ഇവരുടെ ഇടപാടുകളില്‍ സംശയം തോന്നിയ പൊലീസ് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. അടുപ്പക്കാര്‍ക്കു മാത്രം രഹസ്യമായി ലഹരി വിറ്റിരുന്ന ഇവര്‍ ബെംഗളുരുവില്‍നിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only