രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. എണ്ണക്കമ്പനികള്‍ ഇന്ധനവില ഉയര്‍ത്താതെ ഇന്ന് 31-ാം ദിവസമാണ്. മാർച്ച് മുതൽ ഏപ്രിൽ 6 വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികൾ 14 തവണ വില വർദ്ധിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയ്ക്കുംഡീസൽ ലിറ്ററിന് 96.67 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ 120.51 രൂപയ്ക്കും ഒരു ലിറ്റർ ഡീസൽ 104.77 രൂപയ്ക്കും വാങ്ങാം. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസൽ ലിറ്ററിന് 100.94 രൂപയും നൽകണം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ദിവസേന ഇന്ധനവില പരിഷ്കരിക്കുന്നുണ്ട്. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ചാണ് എണ്ണക്കമ്പനികൾ ദിവസേന ഇന്ധനവില പരിഷ്ക്കരിക്കുന്നത്. എണ്ണക്കമ്പനികൾ മാറ്റം വരുത്തുന്ന പെട്രോൾ, ഡീസൽ വില ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.
മാർച്ചിൽ സമാപിച്ച പഞ്ചാബ്, മണിപ്പൂർ, ഉത്തർപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെത്തുടർന്ന്, രാജ്യത്തുടനീളം ഒരു മാസത്തിനുള്ളിൽ ഇന്ധനവില കുത്തനെ ഉയർന്നു. ഓരോ സംസ്ഥാനത്തിനും ഇന്ധനവിലയിലെ പരിഷ്കരണം വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രാദേശിക നികുതികൾ, വാറ്റ് (മൂല്യവർദ്ധിത നികുതി), ചരക്ക് ചാർജുകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം പെട്രോൾ, ഡീസൽ വിലകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
Post a Comment