May 7, 2022

കോവിഡ് വായുവിലൂടെ പടരുന്നത് ആയിരം മടങ്ങ് വേഗത്തിൽ


വാഷിങ്ടൺ: കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത പ്രതലങ്ങൾ വഴിയുള്ളതിനെക്കാൾ ആയിരം മടങ്ങ് അധികമെന്ന് പഠനം. കോവിഡ് രോഗബാധിതർ ഉപയോഗിക്കുന്ന വസ്തുക്കളിലോ പ്രതലങ്ങളിലോ മറ്റുള്ളവർ തൊടുമ്പോഴാണ് രോഗം കൂടുതൽ പടരുന്നതെന്നായിരുന്നു ആദ്യകാല ധാരണ.

പിന്നീടാണ് കോവിഡ് വായുകണങ്ങളിലൂടെയും പകരുമെന്ന് സ്ഥിരീകരിച്ചത്.

2020 ഓഗസ്റ്റിനും 2021 ഏപ്രിലിനും ഇടയിൽ അന്തരീക്ഷത്തിൽനിന്നുള്ള 256 സാംപിളുകളും പ്രതലങ്ങളിൽ നിന്നുള്ള 517 സാംപിളുകളും യു.എസിലെ മിഷിഗൻ സർവകലാശാലയിലെ ഗവേഷകർ ശേഖരിച്ചു.

വൈറസ് സാന്നിധ്യമുള്ള വായുകണങ്ങളുമായി സമ്പർക്കത്തിൽ വരുന്ന നൂറുപേരിൽ ഒരാൾക്ക് രോഗബാധയുണ്ടാകുന്നതായി കണ്ടെത്തി.

അതേസമയം പ്രതലങ്ങളിൽനിന്ന് ഒരുലക്ഷം പേരിൽ ഒരാൾക്കാണ് രോഗബാധയുണ്ടായത്.

കഴിഞ്ഞ ആഴ്ച ജേണൽ ഓഫ് എക്സ്‌പോഷർ സയൻസ് ആൻഡ് എൻവയോൺമെന്റൽ എപ്പിഡെമിയോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.

രോഗവ്യാപനത്തിന് സാധ്യതയുള്ള ഇടങ്ങൾ തിരിച്ചറിയാനും നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കാനും കണ്ടെത്തൽ സഹായിക്കുമെന്ന് മിഷിഗൻ സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ ച്വാൻവു ഷി പറഞ്ഞു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only