May 21, 2022

അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ചു; ദുരൂഹത


ബാലുശ്ശേരി : രാവിലെ വീട്ടിൽ നിന്ന് ജോലിക്കായി പോയ യുവതി അമിതമായി ഗുളിക ഉള്ളിൽ ചെന്ന് മരിച്ചു. ബാലുശ്ശേരി സ്വദേശി അശ്വതിയാണ് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്.

അവശനിലയിലായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം അറിയിക്കുകയായിരുന്നു. രക്തസമ്മർദ്ദം വളരെ കുറഞ്ഞ അളവിലാണ് യുവതി എത്തിയത്. ഉടൻ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിവുപോലെ വീട്ടിൽ നിന്ന് ജോലിക്ക് പോയതാണ് അശ്വതിയെന്ന് അച്ഛൻ പറയുന്നു. പൊലീസിൽ പരാതി നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only