മുക്കം:കൃഷിത്തോട്ടം ചാരിറ്റബിൾ ഗ്രൂപ്പിന്റെ ജില്ലയിലെ മികച്ച ജൈവകർഷകക്കുള്ള അവാർഡ് കരസ്ഥമാക്കിയ കുമാരനെല്ലൂർ ജി എൽ പി എസ് അധ്യാപിക ജെസ്സിടീച്ചറെ KPSTA മുക്കം സബ്ജില്ലാ കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. കെ പി എസ്ടിഎ സംസ്ഥാന നിർവാഹക സമിതിയംഗം ശ്രീ കെ.ജെ ദേവസ്യ ഉപഹാര സമർപ്പണം നടത്തി ഉപജില്ലാ സെക്രട്ടറി ഷൺമുഖൻ ,ഉപജില്ല പ്രസിഡൻറ് ജോളി ജോസഫ് , ജില്ലാ വൈസ് പ്രസിഡണ്ട് സുധീർകുമാർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡണ്ട് സിറിൽ , ജോയ് ജോസഫ് , മുഹമ്മദ് അലി ,മീവാർ, ബേബി സലീന, ബിജുല എന്നിവർ സംസാരിച്ചു
Post a Comment