May 7, 2022

ദേശീയ പാതയിൽ കലുങ്ക് നിർമ്മിച്ച സ്ഥലത്ത് ഇരുവശത്തും ടാറിംഗ് നടത്തിയില്ല. ഗതാഗത കുരുക്കും, അപകടവും പതിവായപ്പോൾ കുഴി അടക്കാർ ട്രാഫിക് പോലീസ് രംഗത്ത്.


അപകടം കണ്ട് മടുത്തു, ദേശീയപാത അധികൃതരോടും, കരാറുകാരോടും പരാതി പറഞ്ഞിട്ട് പരിഹാരമില്ല, ഒടുക്കം കാക്കിയുടുത്ത് റോഡിലെ കുഴിയടക്കാൻ പോലീസ് തന്നെ രംഗത്തിറങ്ങേണ്ടി വന്നു.

ദേശീയ പാതയിൽ കലുങ്ക് നിർമ്മിച്ച സ്ഥലത്ത് ഇരുവശത്തും ടാറിംഗ് നടത്തിയില്ല. ഗതാഗത കുരുക്കും, അപകടവും പതിവായപ്പോഴാണ് കുഴി അടക്കാർ ട്രാഫിക് പോലീസ് രംഗത്ത് ഇറങ്ങിയത്.

താമരശ്ശേരി: ദേശീയ പാത 766  കോഴിക്കോട് കൊല്ലങ്കൻ റോഡിൽ താമരശ്ശേരി നഗരത്തിൻ്റെ ഹൃദയത്തിൽ ബസ് ബേക്ക് മുൻവശം റോഡിലെ കുഴി നികത്താൻ താമരശ്ശേരി ട്രാഫിക് എസ് ഐ സലീമിൻ്റെ നേതൃത്വത്തിൽ പോലീസുകാർ രംഗത്തിറങ്ങി.

നിരന്തരമുണ്ടാവുന്ന അപകടത്തെ തുടർന്ന് പല തവണ പരാതിപ്പെട്ടിട്ടും ദേശീയ പാത അധികൃതരും, കരാറുകാരും കുഴി അടക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് പോലീസ് തന്നെ രംഗത്ത് ഇറങ്ങിയത്.ടി ന്യൂസ്

റോഡിൽ നിർമ്മിച്ച കലുങ്കിൻ്റെ ഇരുവശവും ടാറിംഗ് നടത്താത്തത് കാരണമാണ് കുഴി രൂപപ്പെട്ടത്.

റിപ്പോർട്ടർ :മജീദ് താമരശ്ശേരി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only