May 10, 2022

റിഫ മെഹ്നുവിന്റെ മരണം ; നിർണായക വെളിപ്പെടുത്തൽ


കോഴിക്കോട്:
വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹനാസിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പി റഫ്താസ് പറഞ്ഞു. ദുബായിൽ നിന്ന് കിട്ടിയ സർക്കാർ രേഖകളിൽ റിഫയുടെ മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് പാടുകൾ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകൻ റഫ്താസ് വെളിപ്പെടുത്തി.

റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് അഭിഭാഷകനും പറയുന്നത്. റിഫ മരിച്ച ഉടൻ തന്നെ കരഞ്ഞു കൊണ്ട് ഭർത്താവ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആരോപണം.

റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവൾ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാൽ സഹോദരൻ എത്തിയപ്പോൾ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലൻസിൽ കയറ്റുന്നതാണ്.

പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല. സമയത്തിലും വ്യത്യാസമുണ്ട്. റിഫ മരിച്ച് മൂന്നാം ദിവസം തിരിച്ചു പോയ ഭർത്താവ് പിന്നീട് ബന്ധുക്കളുമായിട്ട് ബന്ധപ്പെട്ടിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാൻ വന്നിട്ടില്ല. റിഫയുടെ ഫോൺ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്ന് അഭിഭാഷകൻ പറഞ്ഞു.

കല്യാണത്തിന് മുമ്പ് തന്നെ റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു. സുഹൃത്തുമായി സംസാരിച്ചു എന്ന് പറഞ്ഞ് മാളിൽ വെച്ച് റിഫയുടെ മുഖത്തടിച്ചിട്ടുണ്ട്. ഇരുമ്പ് വടികൊണ്ട് കാലിന് പൊട്ടലുണ്ടാക്കിയിട്ടുണ്ടെന്ന് റിഫയുടെ പിതാവ് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ വെളിപ്പെടുത്തി.

കേസിൽ പ്രധാന ദൃക്സാക്ഷിയായ റൂം ഷെയർ ചെയ്തിരുന്ന സുഹൃത്ത് ഇപ്പോൾ മിസ്സിങ്ങാണ്. അയാൾ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only