മുക്കം. കാരശ്ശേരി മേഖലയിൽ തോട്ടം ഭൂമികൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ തടയുകയുവാനാവശൃമായ നടപടികൾ എടുക്കണമെന്ന് CPI കാരശ്ശേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. IHRD കോളേജ് സ്ഥിതി ചെയ്യുന്ന തോട്ടക്കാട് മേഖലയിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ മുക്കം, തോട്ടക്കാട് റൂട്ടിൽksrtc ബസ് സർവീസ് ആരംഭിക്കണമെന്നും. വനൃ ജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകരെയും തോട്ടം മേഖലയിലെ തൊഴിലാളികളെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിർന്ന നേതാവ് എ. സി വേലായുധൻ പതാക ഉയർത്തി. എം. ആർ സുകുമാരൻ, വസൻത. എൻ, എന്നിവരടങ്ങിയ പ്രിസിഡിയവും, ഷാജികുമാർ. കെ, രാമൻ കുട്ടി. പി. കെ, എന്നിവർ അടങ്ങിയ stiaring കമ്മിറ്റി യും, വൽസൻ. എൻ. പ്രമേയം, രതീഷ്. പി. കെ മിനുട്ട്സ് എന്നിവർ ചേർന്ന് സമ്മേളനം നിയത്രിചു. Cpi ജില്ലാ കമ്മിറ്റി അംഗം വി. എ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. Cpi മണ്ഡലം സെക്രട്ടറി കെ. മോഹൻ മാസ്റ്റർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ. എം. അബ്ദുറഹ്മാൻ, AIYF മണ്ഡലം സെക്രട്ടറി ഇ. കെ. വിജീഷ്, വി. എ. സണ്ണി, കെ അബൂബക്കർ, എന്നിവർ സംസാരിച്ചു. കെ. ഷാജികുമാർ പ്രവൃത്തന റിപ്പോർട്ടും, cpi ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. കെ. കണ്ണൻ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. കാരശ്ശേരി ലോക്കൽ കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി കെ. ഷാജികുമാർ, അസിസ്റ്റന്റ് സെക്രട്ടറിയായി എ. പി. ഷാനു. എന്നിവരെയും തിരഞ്ഞെടുത്തു.
Post a Comment