May 25, 2022

പള്ളിയുടെ അകത്ത് ക്ഷേത്ര സമാന നിർമ്മിതി; മംഗളുരുവിന് സമീപത്തെ ഗ്രാമത്തിൽ സംഘർഷാവസ്ഥ; നിരോധനാജ്ഞ പ്രഖ്യാപിച്ചു


പള്ളിയുടെ അകത്ത് ക്ഷേത്ര സമാന നിർമ്മിതി കണ്ടെത്തിയതോടെ മംഗളുരുവിന് സമീപത്തെ ഗ്രാമത്തിൽ സംഘർഷാവസ്ഥ. ഇതേത്തുടർന്ന് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളുരുവിന് സമീപത്തെ മലാലി ജുമാ മസ്ജിദിനുള്ളിൽ "ക്ഷേത്രസമാനമായ വാസ്തുവിദ്യാ നിർമ്മിതി" കണ്ടെത്തിയതിനെത്തുടർന്നാണ് സംഭവം. ഇതോടെ വിഎച്ച്പി പ്രവർത്തകർ മസ്ജിദിന് സമീപം പൂജാകർമ്മങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ മെയ് 26 രാവിലെ 8 വരെ പള്ളിയുടെ 500 മീറ്റർ പ്രദേശത്ത് സെക്ഷൻ 144 ഏർപ്പെടുത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.


മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മലാലി ഗ്രാമത്തിലെ പഴയ മസ്ജിദിന് താഴെ ഏപ്രിൽ 21 ന് മസ്ജിദിന്റെ നവീകരണ പ്രവർത്തനത്തിനിടെയാണ് ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യാ രൂപകൽപന കണ്ടെത്തിയത്. എന്നിരുന്നാലും, മസ്ജിദ് ഒരു കാലത്ത് ക്ഷേത്രമായിരുന്നോ എന്നറിയാൻ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മലാലിയിൽ പൂജാകർമ്മങ്ങൾ നടത്തുന്നതോടെയാണ് ഈ വിഷയം ഇപ്പോൾ സജീവചർച്ചയായത്. ജില്ലാ ഭരണകൂടം എല്ലാം നിരീക്ഷിച്ചു വരികയാണെന്നും പ്രദേശത്ത് 144 സെക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബുധനാഴ്ച മലാലിയിലെ ശ്രീരാമാഞ്ജനേയ ഭജന മന്ദിരത്തിൽ വിഎച്ച്‌പി താംബൂല പ്രശ്നം അവതരിപ്പിക്കുന്നതിനിടെയാണ് നിരോധനാജ്ഞ. ഈ ഘടന കണ്ടെത്തിയതിന് ശേഷം, വിഎച്ച്പി "രാമക്ഷേത്രം പോലെയുള്ള പ്രചാരണത്തിന്റെ" സാധ്യതയെക്കുറിച്ച് സൂചന നൽകുകയും പരിസരത്തിനായുള്ള നിയമ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ബുധനാഴ്ച നടത്തിയ ചടങ്ങിൽ, പള്ളി പരിസരത്ത് "ദിവ്യ ശിവസനിദ്യയുടെ (ശിവന്റെ ദിവ്യശക്തി) സാന്നിധ്യം കണ്ടെത്തിയതായി വിഎച്ച്പി അവകാശപ്പെട്ടു. ഈ സ്ഥലം വാസു വാധിരാജ് മാട്ടിന്റേതാണെന്നും ശിവനൊപ്പം മറ്റ് ശക്തികളും ഇവിടെയുണ്ടെന്നും അവർ അവകാശപ്പെട്ടു. അവിടെ ഒരു കുളം അടഞ്ഞുകിടക്കുകയാണ്. മസ്ജിദിന്റെ വടക്കുഭാഗത്ത് ഒരു ഗുരു തപസ്സിനായി ഇരുന്നിട്ടുണ്ടെന്നും പുരോഹിതൻ പറയുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only