May 8, 2022

സന്തോഷ് ട്രോഫി ജേതാവ് പി എൻ നൗഫലിന് സ്വീകരണം നൽകി


തിരുവമ്പാടി : സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളാ ടീമിനായി ബൂട്ടണിഞ്ഞ് സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരള ടീമിന് നിർണ്ണായക സംഭാവനകൾ ചെയ്ത പി.എൻ നൗഫലിന് ജന്മനാട്ടിൽ ഗ്രാമ പഞ്ചായത്തിന്റെയും കോസ്മോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം.  യു.സി മുക്ക് ജംഗ്ഷനിൽ തിരുവമ്പാടി ടൗണിലേക്ക്  ബാന്റ് മേളങ്ങളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ നൗഫലിനെ ആനയിച്ചു. തുടർന്ന് ബസ്സ്റ്റാന്റ് സ്റ്റേജിൽ വെച്ച് സ്വീകരണ സംഗമവും നടന്നു.

ചടങ്ങ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 
കെ എ അബ്ദുറഹിമാൻ , ലിസി മാളിയേക്കൽ, റംല ചോലക്കൽ ബോസ് ജേക്കബ്, ജോളി ജോസഫ് , ബാബു പൈക്കാട്ടിൽ , പി.ടി. അഗസ്റ്റിൽ , ഷൗക്കത്തലി കൊല്ലളത്തിൽ, മുഹമ്മദലി , നിയാസ് ഖാൻ , കെ എം ഫ്രാൻസിസ് , പി.എൻ നൗഫൽ, നിയാസ് പുള്ളിയിൽ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only