May 8, 2022

പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ പങ്കുവച്ച് മകള്‍


പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് പതിനെട്ടുകാരി. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ അന്‍പതുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലാണ് സംഭവം.

റൊസേരയില്‍ അധ്യാപകനായ വ്യക്തിയാണ് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായത്. പിതാവിന്റെ ക്രൂരത പുറംലോകത്തെ അറിയിക്കാന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ മകള്‍തന്നെ രഹസ്യ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റൊസേര സബ് ഡിവിഷന്‍ ഡിഎസ്പി സഹിയാര്‍ അക്തര്‍ പറഞ്ഞു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കേസില്‍ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ അമ്മ പീഡനം തടയാന്‍ ഇടപെട്ടില്ലെന്ന പരാതിയും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only