മുക്കം:ഗവ.സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു തേയില സൽക്കാരം നടത്തുന്നു. നാളെ രാവിലെ 10 നു മന്ത്രി വി.ശിവൻകുട്ടി ആണ് ആനയാംകുന്ന് ഗവ. എൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. ഇന്നു വൈകിട്ട് 5ന് തേയില സൽക്കാരം നടക്കും
1926 ൽ പുൽത്തേടത്ത് പറമ്പിൽ ആരംഭിച്ച ആനയാംകുന്ന് ബോർഡ് എലിമെൻറി സ്കൂൾ സ്കൂൾ ആണ് ഇന്ന് വളർച്ചയുടെ പടവുകൾ ചവിട്ടുന്നത്.പഞ്ചായത്ത് അധികൃതരുടെയും സ്കൂൾ അധികൃതരുടെയും നേതൃത്വത്തിലാണ് നാട്ടുകാർക്കും രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കും വിദ്യാർഥികൾക്കുമായി ചായ സൽക്കാരം നടത്തുന്നത്.
ഓരോ ക്ലാസ് മുറിയും ഹൈടെക്കാക്കി മാറ്റുകയാണ് ലക്ഷ്യമെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, പ്രധാനാധ്യാപകൻ കെ.സിദ്ദിഖ് എന്നിവർ പറഞ്ഞു. മുൻ എംഎൽഎ ജോർജ് എം. തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചത്. 11 ക്ലാസ് മുറികളുള്ള കെട്ടിടത്തിൽ ശുചിമുറികളും സ്റ്റാഫ് മുറിയും ഉണ്ട്. ഉദ്ഘാടന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും
Post a Comment