വർക്കല :വർക്കലയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കരകുളം ഏണിക്കര കാട്ടുവിളാകം രഞ്ജു ഭവനിൽ വസന്തയുടെ മകൾ അർച്ചന(35)യാണ് മരിച്ചത്.
വർക്കല ശിവഗിരി ജംഗ്ഷനു സമീപമാണ് രാത്രി ഒന്‍പതു മണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാജധാനി എക്സ്പ്രസ്സിന് മുന്നിലായിരുന്നു അപകടം നടന്നത്.
ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും തുടർന്ന് പൊലിസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് അശുപത്രിയിലേക്ക് മാറ്റി.അരുവിക്കര പോലീസ് സ്റ്റേഷനിൽ ഇവരെ കാണ്മാനില്ല എന്ന പാരാതിയിൻമേൽ കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് അന്വേഷണം നടത്തുകയായിരുന്നു
Post a Comment