May 27, 2022

കോഴിക്കോട് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സ് കുടുങ്ങി



കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. ബാംഗലൂരുവിൽ നിന്ന് വന്ന ബസാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് ഉള്ളത്.

ബസ് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന്‍റെ അശാസ്ത്രീയ നിര്‍മ്മിതി സംബന്ധിച്ച വലിയ പരാതികള്‍ ഉയരുന്നതിനിടെയാണ് അതിന് ഉദാഹരണമായി പുതിയ സംഭവം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങൾക്ക് കാരണമായേന്ന ആക്ഷേപവും ശക്തമാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only