മുക്കം:കാരമൂല ചെറുപുഴയിൽ കർണ്ണാടക സ്വദേശി ഗണേശനെ (40 ) ഒഴുക്കിൽപ്പെട്ടതായുള്ള സംശയത്തെ തുടർന്ന് അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാഴ്ച്ച മുമ്പാണ് കർണ്ണാടകയിൽ നിന്ന് കൈതച്ചക്ക തോട്ടത്തിൽ ജോലിക്കായെത്തിയത്.വെള്ളിയാഴ്ച്ച മുതൽ ഗണേഷിനെ കാണാനില്ലെന്ന് കൈതച്ചക്ക കൃക്ഷിയുടമ മുക്കം പോലീസ്സിൽ പരാതി നൽകി.ചെറുപുഴയുടെ തീരത്ത് ഗണേഷിൻ്റെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് ഒഴുക്കിൽ പെട്ടതാണോ? എന്ന് സംശയം തോന്നിയത്.പോലീസ്സിൻ്റെ പരാതിയിൽ മുക്കം അഗ്നി രക്ഷ സേനയും എന്റെ മുക്കം സന്നദ്ധ സേനയും ശനിയാഴ്ച്ച ഉച്ചമുതൽ ചെറുപുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Post a Comment