പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി നിർമാതാവ് കൂടിയാണ് സുപ്രിയ മേനോൻ.സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ ഇപ്പോൾ പങ്കുവച്ച പോസ്റ്റിന് പരിഹാസ തുല്യമായി കമന്റ് വന്നതിന് മറുപടി കൊടുത്ത് സുപ്രിയ മേനോൻ. കുറച്ചു മാസങ്ങളായി അച്ഛൻ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് സുപ്രിയ. അച്ഛന്റെ ഓർമ്മകളെക്കുറിച്ച് നിരവധി പോസ്റ്റുകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ അച്ഛന്റെ വേർപാടിനെ കുറിച്ചുള്ള പോസ്റ്റുകളെ പരിഹസിച്ച് കമന്റ് ഇട്ടവർക്ക് മറുപടി നൽകിയിരിക്കുന്നത്.
"എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ, ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്."- ഇൻസ്റ്റഗ്രാം സ്റ്റോറിയായി സുപ്രിയ കുറിച്ചു.
Post a Comment