May 30, 2022

വഴിയോര കച്ചവടം നിയന്ത്രിക്കണം


കൂടരഞ്ഞി:ദിനംപ്രതി വർധിച്ചു വരുന്ന വഴിയോര കച്ചവടം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടാകണമെന്ന് 
വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

ഉയർന്ന വാടക നൽകി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടാണ് വഴിയോര കച്ചവടക്കാർ സൃഷ്ടിക്കുന്നത്.

വാർഷിക തിരഞ്ഞെടുപ്പ് യോഗം കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് പാതിപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ അറക്കൽ, പി. പ്രേമൻ,അബ്ദുൽ മജീദ്, ജോസഫ് പയ്യമ്പള്ളി, ജിൽസ് പെരിഞ്ചേരി, സ്റ്റാൻലി ജോർജ്, ജോൺ സൺതോണക്കര,ഷുക്കൂർ മിനർവ,ഷൈജു കോയിനിലം,ജിനേഷ് തെക്കനാട്ട്,ജെറിന റോയ്, രമണി ബാലൻ, അഷ്റഫ് കപ്പേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ: മുഹമ്മദ് പാതിപറമ്പിൽ (പ്രസി) സ്റ്റാൻലി ജോർജ് (സെക്രട്ടറി)ജോൺസൺ തോണക്കര(ട്രഷ).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only