ബത്തേരിയിൽ മോഷ്ടിക്കുന്ന ഫോണുകളിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പാതിരാപുരം മുളയ്ക്കൽ നവാസ് (33) ആണ് പിടിയിലായത്. മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും അതിൽ നിന്നു സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു.
വിളിക്കുന്ന സ്ത്രീകളോട് പൊലീസാണെന്ന് പറഞ്ഞാണ് നവാസ് പരിചയപ്പെടുക.ബത്തേരി സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് അസ്‌ലം എന്നയാളെ പൊലീസ് ആണെന്ന് പറഞ്ഞ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
Post a Comment