May 6, 2022

വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായി ബാബു


പാലക്കാട്: കുമ്പാച്ചിമലയുടെ മുകളിലെ പൊത്തില്‍ ജീവരക്ഷയ്ക്കായി കാത്തിരിക്കുന്ന ബാബുവും രക്ഷിക്കാനെത്തിയ സൈനികരും വാര്‍ത്തകളില്‍നിറഞ്ഞിട്ട് അധികകാലമായില്ല. വൈറലായ ആ വീഡിയോകള്‍ക്ക് പിന്നാലെ ബാബുവിന്റെ മറ്റൊരു വീഡിയോകൂടി കഴിഞ്ഞ ദിവസംമുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൂട്ടുകാരോട് അടികൂടി, അസഭ്യം പറയുന്ന ബാബുവാണ് വീഡിയോയിലുള്ളത്.

ബാബു കഞ്ചാവ് ലഹരിയിലാണെന്നാണ് പലരും ആരോപിക്കുന്നത്. എന്നാല്‍ കൂട്ടുകാരന്റെ പിറന്നാള്‍ പാര്‍ട്ടിക്കുപോയപ്പോള്‍ മദ്യപിച്ചതാണെന്ന് ബാബുവിന്റെ അമ്മ പറയുന്നു. മദ്യ ലഹരിയില്‍ വീട്ടിലെത്തിയ ബാബുവും അമ്മയും സഹോദരനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബാബു വീട്ടില്‍നിന്ന് ഇറങ്ങി അടുത്തുള്ള കരിങ്കല്‍ ക്വാറിയുടെ ഭാഗത്തേക്ക് പോയി. ഇതു കണ്ട അമ്മ, ബാബു ആത്മഹത്യ ചെയ്യുമോയെന്ന് പേടിച്ച് അയാളുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അവിടെയുണ്ടായ ആരോ വീഡിയോയില്‍ പകര്‍ത്തുകയും വൈറലാവുകയും ചെയ്തു.

കൂട്ടുകാരോട് എനിക്ക് ചാവണമെന്ന് ബാബു ഉറക്കെ പറയുന്നുണ്ടായിരുന്നു. ചിലര്‍ ബാബുവിന്റെ തലയിലൂടെ വെളളമൊഴിച്ചു. പിടിച്ചുവെക്കാന്‍നോക്കിയ കൂട്ടുകാരെ ബാബു ആക്രമിക്കുകയും ചെയ്തു. ഉറക്കവും ഭക്ഷണവും സമയത്തില്ലാത്ത ബാബു മദ്യം കഴിക്കുക കൂടി ചെയ്തതോടെ സ്വഭാവത്തില്‍ മാറ്റംവരികയായിരുന്നു എന്നാണ് ബാബുവിന്റെ അമ്മ പറയുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only