തിരുവമ്പാടി: തിരുവമ്പാടി സ്വദേശി ഹബിനും ആലപ്പുഴ സ്വദേശി സൗരവിനും ചേര്‍ന്ന് കേരളത്തിൽ നിന്നും കാശ്മീരിലേക്ക് നടത്തുന്ന സൈക്കിൾ പര്യടനം മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്പോൺസർ ചെയ്യുകയും യാത്രയപ്പ് നല്‍കുകയും ചെയ്തു.
തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും മാസ് ഡി കോസ് ബോർഡ് മെമ്പറുമായ ശ്രീ ജോളി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പറും മാസ് ഡി കോസ് വൈസ് പ്രസിഡണ്ടും ആയിട്ടുള്ള ശ്രീ പിടി അഗസ്റ്റിൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. അജു എമ്മാനുവൽ, കെ. ആർ ബാബു , പി കെ സോമൻ , മെവിൻ പി സി തുടങ്ങിയവർ സംസാരിച്ചു.
Post a Comment