മമ്പാട് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പതിനഞ്ച് കാരിയായ വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മമ്പാട് സ്വദേശി അബ്ദുൽ സലാം (57) പിടിയിലായത്. പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പെൺകുട്ടിയുടെ മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ചൈൽഡ് ലൈൻ മുഖേനയാണ് നിലമ്പൂർ പൊലീസ് വിവരം അറിയുന്നത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ കുട്ടികൾക്കെതിരെ അതിക്രമം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
Post a Comment