Jun 24, 2022

സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു: 4098 പേര്‍ക്ക് രോഗം, തിരുവനന്തപുരത്ത് ആയിരം കടന്നു; 9 മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഈ സമയത്തിനിടെ ഒന്‍പത് പേര്‍ കൊവിഡ് ചികിത്സയിലിരിക്കെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. ജില്ലയില്‍ 1034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് കണക്ക് കുതിച്ചുയര്‍ന്ന ദിനമാണിന്ന്. പ്രതിദിന കൊവിഡ് കണക്ക് പതിനേഴായിരത്തിന് മുകളിലെത്തി. 17336 പേര്‍ക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര , കേരളം, ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടിയതാണ് ഈ വര്‍ധനയ്ക്ക് കാരണം.

കൊവിഡിനെതിരായ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി മാന്‍സുഖ് മാണ്ഡവിയ അറിയിച്ചു. രോഗബാധിതരുടെയും ചികിത്സയിലുള്ളവരുടെയും നിരീക്ഷണം ശക്തമാക്കണം.വ്യാപനത്തിന് കാരണമായ വകഭേദം കണ്ടെത്താന്‍ ജനിതക ശ്രേണീകരണം ഊര്‍ജ്ജിതമാക്കാനും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only