സുൽത്താൻ ബത്തേരി: മുത്തങ്ങയില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 7 ലക്ഷം രൂപ വിലമതിക്കുന്ന 90 ഗ്രാം എം.ഡി.എം.എ പിടികൂടി. മലപ്പുറം ആനക്കയം സ്വദേശികളായ ചൂണ്ടിയന്‍ വീട്ടില്‍ ദാനിഷ് (26), തച്ചറക്കുന്നുമ്മല്‍ വീട്ടില്‍ അഹമ്മദ് ഫായിസ് (26), ഏറനാട് പന്തല്ലൂര്‍ സ്വദേശി ഒറ്റകത്തങ്ങാടിയില്‍ വീട്ടില്‍ സൈനുല്‍ ആബിദ് (25), ആനക്കയം മണ്ണമ്പാറ സ്വദേശി കുഴിക്കണ്ടന്‍ വീട്ടില്‍ ഫവാസ് (26) എന്നിവരെയാണ് എം.ഡി.എം.എ സഹിതം മുത്തങ്ങ ചെക്ക്പോസ്റ്റില്‍ സി.ഐ എ.ആര്‍ നിഗീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍ ബാബുരാജ്, സുരേഷ് വെങ്ങാലികുന്നേല്‍ സി.ഇ.ഒ മാരായ അനുപ് , സജീവന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Post a Comment