Jun 5, 2022

ഒരേ ഒരു ഭൂമി' സന്ദേശവുമായി മാരത്തൺ ഓട്ട മത്സരം നടത്തി കാരശ്ശേരി സ്കൂൾ


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂൾ പരിസ്ഥിതി ക്ലബിന്റെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ മാരത്തൺ ഓട്ട മത്സരം നടത്തി. 

പ്രപഞ്ചത്തിൽ കോടിക്കണക്കിന് ഗ്രഹങ്ങളുണ്ട്. എന്നാൽ ഭൂമി ഒന്നേ ഉള്ളൂ. 'ഒരേ ഒരു ഭൂമി' എന്ന പ്രമേയത്തെ ആസ്പദമാക്കി ജനങ്ങളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായാണ് രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി മാരത്തൺ സംഘടിപ്പിച്ചത്. 


രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

കറുത്ത പറമ്പിൽ നിന്ന് ആരംഭിച്ച് കാരശ്ശേരി സ്കൂൾ അങ്കണത്തിൽ സമാപിച്ച പരിപാടി വാർഡ് അംഗം ഷാഹിന ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് ആരിഫ സത്താർ അധ്യക്ഷത വഹിച്ചു. 

മത്സരത്തിൽ കെ.സി. മുനീഷ് ഒന്നാം സ്ഥാനവും കെ.സി. മുനീർ രണ്ടാം സ്ഥാനവും റഹീസ് ബാവ , ഷാജഹാൻചാലിൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

വിജയികളെ എൻ. മുഹമ്മദ് മാനു ആദരിച്ചു. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, എൻ.എ.അബ്ദുസ്സലാം, എം.ടി അഷ്റഫ്, കെ.മുഹമ്മദ് മാസ്റ്റർ, സുബൈർ കറുത്ത പറമ്പ്, ജ്യോതിഷ്. ഇ പി ടി എ പ്രതിനിധികളായ പി.രജീഷ്, ഉവൈസ്, സാഹിർ കളത്തിങ്ങൽ, ഇബ്രാഹിം ബസൂക്ക, വി.പി. നിസാം, ഷാഹിർ പി.യു, മുഹമ്മദ് താഹ തുടങ്ങിയവർ സംസാരിച്ചു. യു.കെ. ഷമീം, കെ.ടി. ഷഫ്ന, പി.റാഷിദ, സബിത , നിഷില നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only