സുൽത്താൻബത്തേരി ഒന്നാംമൈൽ വടക്കേതിൽ അബൂബക്കർ -ഷാദിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഹനസ് ആണ് മരിച്ചത്. ബത്തേരി അസംപ്ഷൻ സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്.
വ്യാഴാഴ്ച്ച രാവിലെ 10.30യോടെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ വച്ചാണ് മരണം. പനിയെതുടർന്ന് അഹനസ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നുവാങ്ങിമടങ്ങി. ബുധൻ വീണ്ടും പനിമുർച്ഛിച്ചതിനെ തുടർന്ന് ഉച്ചയോടെ താലൂക്ക് ആശുപത്രിയിലെത്തി അഡ്മിറ്റാക്കി. പിന്നീട് ബുധനാഴ്ച വൈകിട്ട്തന്നെ മേപ്പാടി സ്വകാര്യമെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Post a Comment